Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Layoffs

മെ​റ്റ​യ്ക്ക് പി​ന്നാ​ലെ എ​ക്സും പ​ണി തു​ട​ങ്ങി, ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു

ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോം എ​ക്സി​ൽ പ്ര​ധാ​ന സാ​ങ്കേ​തി​ക ടീ​മു​ക​ൾ​ക്ക് പു​റ​ത്തു​ള്ള ത​സ്തി​ക​ക​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ പി​രി​ച്ചു​വി​ട​ൽ ആ​രം​ഭി​ച്ചു. മാ​ർ​ക്ക​റ്റിം​ഗ്, കോ​ർ​പ്പ​റേ​റ്റ് ഓ​പ്പ​റേ​ഷ​ൻ​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് പി​രി​ച്ചു​വി​ട​ൽ ന​ട​ത്തുന്ന​ത്.

സാ​ങ്കേ​തി​ക​മ​ല്ലാ​ത്ത ടീ​മു​ക​ളെ​യാ​ണ് പി​രി​ച്ചു​വി​ട​ൽ ബാ​ധി​ച്ച​ത്. ആ​ഴ്ച​ക​ളി​ലാ​യി ന​ട​ന്ന നീ​ക്ക​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 20ല​ധി​കം ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും ക​ന്പ​നി​യെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്.

സാ​ങ്കേ​തി​ക​മ​ല്ലാ​ത്ത ടീ​മു​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ളെ പി​രി​ച്ചു​വി​ടു​മോ എ​ന്ന​തി​നെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യി ക​ണ​ക്കു​ക​ൾ ഒ​ന്നും ത​ന്നെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. എ​ക്സ് ഒ​രു പ​ര​മ്പ​രാ​ഗ​ത സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

പ​ക​രം, ഉ​ത്പ​ന്ന​ങ്ങ​ൾ, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​വി​ടെ കു​റ​ഞ്ഞ ആ​ളു​ക​ൾ മ​തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്രാ​ധാ​ന്യം.

2024 സെ​പ്റ്റം​ബ​റി​ൽ ചീ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ ആ​ഞ്ചെ​ല സെ​പെ​ഡ​യു​ടെ സ്ഥാ​ന​മൊ​ഴി​യ​ലും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ആ​ശ​യ​വി​നി​മ​യ​ത്തി​ലും ബ്രാ​ൻ​ഡ് നി​ർമാ​ണ​ത്തി​ലും എ​ക്സ് വ​രു​ത്തു​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ഈ ​പി​രി​ച്ചു​വി​ട​ലു​ക​ൾ എ​ക്സ് ക​മ്പ​നി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കും. എ​ക്സ് ഭാ​വി​യി​ൽ ഒ​രു സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​നേ​ക്കാ​ൾ വ​ലി​യൊ​രു എ​ഐ യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റാ​മു​ള്ള സാ​ധ്യ​ത​ക​ളും നി​ല​നി​ൽ​ക്കു​ന്നു.

Latest News

Corehub Up